
തിരുവനന്തപുരം : ഐശ്വര്യ നഗർ റസി. അസോസിയേഷൻ ഒാണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വെട്ടുകാട് വാർഡ് കൗൺസിലർ ക്ളൈനസ് റൊസാരിയോയും കായിക മത്സര വിജയികൾക്കുള്ള സമ്മാനം ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡിയും വിതരണം ചെയ്തു.കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്കായി നടത്തിയ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് സമ്മാനം നൽകി. പ്രസിഡന്റ് ഫ്രാൻസിസ് ബനഡിക്ട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി റെയ്‌നോൾഡ് ആന്റണി,ജോയിന്റ് സെക്രട്ടറി രജനീ സുരേഷ്,യൂസഫ്, ഹരികുമാർ, ഹെലീന തോമസ്, പ്രഭാകരൻ,കെ.മോഹനൻ എന്നിവർ പങ്കെടുത്തു.