santha

കല്ലറ: തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തുകൊണ്ട് നിൽക്കവേ നാടക,സീരിയൽ താരത്തെ തെരുവ് നായ്ക്കൾ കടിച്ചു. നായ്ക്കൾക്ക് സ്ഥിരമായി വീട്ടിൽ നിന്ന് ആഹാരം പാചകം ചെയ്ത് നൽകി വന്ന സീരിയൽ നടിയും ആകാശവാണി ആർട്ടിസ്റ്റുമായ ഭരതന്നൂർ ശാന്തയെയാണ് (64) വ്യാഴാഴ്ച വൈകിട്ട് തെരുവ് നായ്ക്കൾ കടിച്ചത്. ഭരതന്നൂർ കൊച്ചു വയൽ വാണിഭശ്ശേരി വീട്ടിൽ താമസിക്കുന്ന ശാന്ത വർഷങ്ങളായി തെരുവ് നായ്ക്കൾക്ക് ആഹാരം നൽകുന്നുണ്ട്. കൈയ്ക്ക് കടിയേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.