കല്ലറ: വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു. കുറ്റിമൂട് തിരുവാതിരയിൽ ദിനേശിന്റെ മകൾ ബിരുദ വിദ്യാർത്ഥിയായ അഭയയ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 8ഓടെയാണ് സംഭവം. നായ വീട്ടിൽ കയറി കിടയ്ക്കക്കരികിലെത്തി കുട്ടിയുടെ കൈയിൽ കടിക്കുകയായിരുന്നു. വീടിന് പിറകുവശം നിൽക്കുകയായിരുന്ന പിതാവ് ദിനേശ് കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ നായ ഓടി രക്ഷപ്പെട്ടു. കുട്ടിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.