വിതുര:കോൺഗ്രസ് നേതാവും ചായം ശ്രീഭദ്രകാളിക്ഷേത്രം സെക്രട്ടറിയും സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന ചായം എൻ.ശശിധരൻ നായരുടെ ഒമ്പതാം ചരമവാർഷികം കോൺഗ്രസ് തൊളിക്കോട് മണ്ഡലംകമ്മിറ്റിയടെയും ചായം രാജീവ്ഗാന്ധി മെമ്മോറിയൽ ആർട്സ് ക്ലബിന്റെയും നേതൃത്വത്തിൽ ഇന്ന് നടത്തും.വൈകിട്ട് 4 ന് ചായം ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണയോഗം മുൻ വിവരാവകാശകമ്മിഷണർ വിതുര ശശി ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ അദ്ധ്യക്ഷത വഹിക്കും.