p

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിന് 19ന് രാവിലെ 10 വരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. സർക്കാർ, സ്വാശ്രയ, സർക്കാർ നിയന്ത്റിത സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലും സർക്കാർ എൻജിനിയറിംഗ് കോളേജുകളിലെ ആർക്കിടെക്ചർ കോഴ്സുകളിലും ഓപ്‌ഷൻ നൽകാം. ഈ ഘട്ടത്തിൽ ലഭ്യമായ ഓപ്ഷനുകൾ പിന്നീട് രജിസ്​റ്റർ ചെയ്യാനാവില്ല. 18ന് ട്രയൽ അലോട്ട്‌മെന്റ് വരുമ്പോൾ പ്രവേശനസാദ്ധ്യത അറിയാം.

20ന് ആദ്യ അലോട്ട്‌മെന്റ് വരും.അപ്പോൾ 22 മുതൽ 26ന് വൈകിട്ട് 4 വരെ മെമ്മോയിലുള്ള, പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുകഹെഡ് പോസ്​റ്റ് ഓഫീസ്, ഓൺലൈൻ പേയ്മെന്റ് വഴി നൽകാം.

പ്രവേശനം വേണ്ട ഒരു കോഴ്സ് ബ്രാഞ്ചും കോളേജുമാണ് ഒരു ഓപ്ഷൻ. ആ കോഴ്സും കോളേജും മുൻഗണനയായി നൽകണം. എത്ര ഓപ്ഷനും നൽകാം. അലോട്ട്‌മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളേജും കോഴ്സും മാത്രമേ ഇങ്ങനെ നൽകാവൂ. ആദ്യഘട്ടത്തിലുള്ള കോഴ്സുകളിൽ പിന്നീട് ഓപ്ഷൻ പറ്റില്ല. മുൻഗണനാ ഓപ്ഷനിലേക്ക് അലോട്ട്‌മെന്റായാൽ അതിലേക്ക് ഫീസടച്ച് പ്രവേശനമുറപ്പിക്കണം. അലോട്ട്‌മെന്റ് കിട്ടുന്ന ഓപ്ഷന് താഴെയുള്ള ഓപ്ഷനുകൾ റദ്ദാകും. ഓപ്ഷന് മുകളിലുള്ളവ ഉയർന്ന ഓപ്ഷനുകളായി പിന്നീട് പരിഗണിക്കും.

സ്​റ്റേ​റ്റ് മെരിറ്റ്: 50 ശതമാനം, ഇ.ഡബ്ല്യു.എസ്: 10, എസ്.ഇ.ബി.സി: 30, ഈഴവ: 9, മുസ്ലിം 8, പിന്നാക്ക ഹിന്ദു 3, ലത്തീൻ കത്തോലിക്ക ആൻഡ് ആംഗ്ലോ ഇന്ത്യൻ 3, ധീവര അനുബന്ധ സമുദായങ്ങൾ 2, വിശ്വകർമ അനുബന്ധ സമുദായം 2, കുശവൻ അനുബന്ധ സമുദായം 1, കുടുംബി 1, പിന്നാക്ക ക്രിസ്ത്യൻ 1) എസ്.സി: 8 , എസ്.ടി: 2 എന്നിങ്ങനെ.

ഫീസ്:സർക്കാർ/ എയ്ഡഡ് എൻജി. കോളജുകൾ: 8650 രൂപ. കേരള സർവകലാശാല എൻജി.കോളജ്: സർക്കാർ സീ​റ്റ്: 36750 രൂപ, മാനേജ്‌മെന്റ് സീ​റ്റ്: 68250 രൂപ. എസ്.സി.ടി കോളജ് തിരുവനന്തപുരം: സർക്കാർ : 38590 രൂപ. മാനേജ്‌മെന്റ്: 71670 രൂപ. കോളജ് ഒഫ് എൻജിനിയറിംഗ് ചെങ്ങന്നൂർ: സർക്കാർ: 40000 രൂപ. മാനേജ്‌മെന്റ് : 70000 രൂപ. മോഡൽ എൻജി. കോളജ് തൃക്കാക്കര: സർക്കാർ: 40000 രൂപ. മാനേജ്‌മെന്റ് : 70000 രൂപ. മ​റ്റ് ഗവ കോസ്​റ്റ് ഷെയറിംഗ് എൻജി. കോളജുകൾ: സർക്കാർ: 35000 രൂപ. മാനേജ്‌മെന്റ്: 65000 രൂപ. കാലിക്ക​റ്റ് സർവകലാശാല എൻജി. കോളജ്: 95 ശതമാനം സർക്കാർ സീ​റ്റ്: 40000 രൂപ.സെന്റർ ഫോർ പ്രൊഫഷനൽ ആൻഡ് അഡ്വാൻസ് സ്​റ്റഡീസിന്റെ കീഴിലുള്ള ഗവ. കോസ്​റ്റ് ഷെയറിംഗ് കോളജ്: 95 ശതമാനം സർക്കാർ സീ​റ്റ്: 35000 രൂപ. കോ-ഓപ്പറേ​റ്റിവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എജുക്കേഷന് (കേപ്) കീഴിലുള്ള ഗവ. കോസ്​റ്റ് ഷെയറിംഗ് കോളജുകൾ: 90 ശതമാനം സർക്കാർ സീ​റ്റ്: 35000 രൂപ. അഞ്ച് ശതമാനം മാനേജ്‌മെന്റ് സീ​റ്റ് (സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്ക് ): 65000 രൂപ. കാർഷിക സർവകലാശാല കീഴിലുള്ള എൻജി. കോളജ്: ബി.ടെക് അഗ്രികൾചർ എൻജി. 15000 രൂപ വാർഷിക ഫീസ്, ബി.ടെക് ഫുഡ് ടെക്‌നോളജി: 53000 രൂപ വാർഷിക ഫീസ്. വെ​റ്ററിനറി യൂണിവേഴ്സി​റ്റിക്ക് കീഴിലുള്ള എൻജി. കോളേജ്: ബി.ടെക് ഡെയറി ടെക്‌നോളജി: 4200 രൂപ സെമസ്​റ്ററിന്. ബി.ടെക് ഫുഡ് ടെക്‌നോളജി: 4200രൂപ സെമസ്​റ്ററിന്. ഫിഷറീസ് യൂണിവേഴ്സി​റ്റി കോളേജുകൾ: ബി.ടെക് ഫുഡ് ടെക്‌നോളജി: 66000 രൂപ വാർഷിക ഫീസ്, സെൽഫ് ഫിനാൻസിംഗ് എൻജി. കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള കോളജുകൾ: 25 ശതമാനം സീ​റ്റുകളിൽ താഴ്ന്ന വരുമാനക്കാർക്ക്: 50000 രൂപ. 25 ശതമാനം സീ​റ്റുകളിൽ മ​റ്റുള്ളവർക്ക്: 50000 രൂപയും 25000 രൂപ സ്‌പെഷ്യൽ ഫീസും. നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് കോഴ്സിന്: 25 ശതമാനം താഴ്ന്ന വരുമാനക്കാർക്ക്: 85000 രൂപ. 25 ശതമാനം സീ​റ്റിൽ മ​റ്റുള്ളവർക്ക്: 85000 രൂപയും 50000 രൂപ സ്‌പെഷ്യൽ ഫീസും. കേരള കാത്തലിക് എൻജി. മാനേജ്‌മെന്റ് അസോ. കോളേജുകൾ: 50 ശതമാനം സർക്കാർ: 75000 രൂപ. സ്വയംഭരണ കോളേജുകൾ: 75000 രൂപയും ലക്ഷം രൂപ തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപവും. ആർക്കിടെക്ചർ: സർക്കാർ/ എയ്ഡഡ് കോളേജുകൾ: 8650 രൂപ.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​ക്ക​ൽ:
താ​ത്കാ​ലി​ക​കാ​​​റ്റ​ഗ​റി​ ​ലി​സ്​​റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ൽ​ ​വി​വി​ധ​ ​കാ​​​റ്റ​ഗ​റി,​ ​സം​വ​ര​ണം,​ ​ക​മ്മ്യൂ​ണി​​​റ്റി​ ​സം​വ​ര​ണം,​ ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​എ​ന്നി​വ​യ്ക്ക് ​അ​വ​ർ​ഹ​രാ​യ​വ​രു​ടെ​ ​താ​ത്കാ​ലി​ക​ ​ലി​സ്​​റ്റ് ​h​t​t​p​s​:​/​/​c​e​e.​k​e​r​a​l​a.​g​o​v.​i​n​/​വെ​ബ്‌​സൈ​​​റ്റി​ൽ.​ ​നി​ശ്ചി​ത​ ​തീ​യ​തി​യ്‌​ക്ക​കം​ ​രേ​ഖ​ക​ൾ​ ​ന​ൽ​കി​യ​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ലി​സ്​​റ്റ്.​ ​പ​രാ​തി​ക​ൾ​ 17​ന് ​ഉ​ച്ച​യ്‌​ക്ക് ​ര​ണ്ടി​ന​കം​ ​c​e​e​k​i​n​f​o​@​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​പു​തി​യ​ ​അ​പേ​ക്ഷ​ക​ൾ​ ​ഇ​നി​ ​സ്വീ​ക​രി​ക്കി​ല്ല.​ ​അ​ന്തി​മ​ ​കാ​​​റ്റ​ഗ​റി​ ​ലി​സ്​​റ്റ് 17​ന് ​വൈ​കി​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വി​വി​ധ​ ​കോ​ഴ്സു​ക​ളി​ലെ​ ​റാ​ങ്കി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റു​ക​ൾ​ 17​നു​ ​ശേ​ഷം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​ 2525300