കോവളം : തിരുവല്ലം ടോൾ പ്ലാസയിലെ ടോൾ നിരക്കുകൾ പുതുക്കിനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ,ബ്ലോക്ക് ട്രഷറർ നീനു. ടി.പി,കോവളം ബ്ലോക്ക് സെക്രട്ടറി ശിജിത്ത് ശിവസ്,തിരുവല്ലം വെസ്റ്റ് മേഖല സെക്രട്ടറി ഇടയാർ ദീപു എന്നിവർ സംസാരിച്ചു.