
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശിയായ യുവാവ് കടയ്ക്കാവൂർ സ്റ്റേഷനുസമീപം ട്രെയിൻതട്ടി മരിച്ചു. മണ്ണാക്കുളം ചായക്കുടി പുരയിടത്തിൽ ആൻഡ്രോ-ഷാളറ്റ് ദമ്പതികളുടെ മകൻ അജയ് എന്ന ജ്യോതിഷ് (20) ആണ് ഇന്നലെ ട്രെയിൻതട്ടി മരിച്ചത്. തലേന്ന് രാത്രി 7 മണിയോടെ വീട്ടിൽ നിന്നുപുറത്തുപോയ ജ്യോതിഷ് തിരിച്ചെത്താത്തതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിക്കവെ മരിച്ച നിലയിൽ ട്രാക്കിൽ കാണപ്പെടുകയായിരുന്നു.