p

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സുരക്ഷിത സമുദ്രം ശുചിത്വ തീരം എന്ന മുദ്രാവാക്യവുമായി ഇന്ന് പരിസ്ഥിതി പ്രവർത്തകർ സംസ്ഥാനത്തെ സമുദ്രതീരങ്ങൾ ശുചീകരിക്കും. ഒൻപത് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കോവളം, ശംഖുമുഖം, വലിയതുറ, കൊച്ചുവേളി, വർക്കല, അഴീക്കൽ, ചെറായി,ചാവക്കാട്, കാപ്പാട്, നാട്ടിക, പയ്യൊളി കോഴിക്കോട്, ബേപ്പൂർ തുടങ്ങിയ 100 തീരങ്ങളിൽ രാവിലെ 7.45 മുതൽ 11വരെ ശുചീകരണം നടക്കും.
ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻ.സി.സി, നാഷണൽ സർവീസ് സ്‌കീം, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, നിംസ് മെഡിസിറ്റി, സന്നദ്ധ സംഘടനകൾ, പരിസ്ഥിതി സംരക്ഷണ സമിതി, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ അദ്ധ്യാപകർ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖർ എന്നിവർ വിവിധയിടങ്ങളിൽ പങ്കെടുക്കുമെന്ന് സമിതി ജനറൽ കൺവീനർ സേതുനാഥ് മലയാലപ്പുഴ അറിയിച്ചു.