
കിളിമാനൂർ: നിയന്ത്രണംവിട്ട മോട്ടോർ ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് തകരപ്പറമ്പ് ഷെറീന മൻസിലിൽ ഫാസിലുദ്ദീൻ (62) മരിച്ചു. വ്യാഴാഴ്ച സന്ധ്യക്ക് 6.30 യോടെയാണ് അപകടം. തുമ്പോട് - തകരപ്പറമ്പ് റോഡിൽ പഴുവടി ജംഗ്ഷനിലെ ട്രാൻസ്ഫോർമറിൽ ഫാസിലുദ്ദീന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: ഷൈല ബീവി .മക്കൾ: ഷെറിന, ഷബാന .മരുമക്കൾ: സജീർ , ഷംനാദ്.