
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റ് കവാടങ്ങളിൽ വിളിച്ചുണർത്തൽ സമരം നടത്തി. സമരം പ്രസിഡന്റ് എം.എസ്. ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി കെ. ബിനോദ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.എം.അനിൽകുമാർ,വൈസ് പ്രസിഡന്റുമാരായ ഡി. അനിൽകുമാർ, എ.സുധീർ സെക്രട്ടറിമാരായ ലതീഷ് എസ്. ധരൻ, ഗോവിന്ദ് .ജി.ആർ, റീജ .എൻ എന്നിവർ പ്രസംഗിച്ചു. ട്രഷറർ കെ.എം. അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എ. സുധീർ നന്ദിയും പറഞ്ഞു.