1

പോത്തൻകോട്: തെരുവ് നായ സ്‌കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ‌സ്‌കൂട്ടർ മറിഞ്ഞ് വനിതാ കണ്ടക്ടർക്കും മകനും പരിക്കേറ്റു. കെ.എസ്.ആർ.ടി.സി കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ പ്രീതാ സന്തോഷിനും (45) മകൻ അഭിമന്യുവിനുമാണ് (18) പരിക്കേറ്റത്.

ഇന്നലെ വെളുപ്പിന് അഞ്ചരയോടെ കോരാണിക്ക് സമീപം 16ാം മൈലിലായിരുന്നു അപകടം. ഡ്യൂട്ടിക്കായി കണിയാപുരത്തേക്ക് വരുമ്പോഴാണ് വീടിന് മുന്നിലെ റോഡിൽ കിടന്ന തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടിയത്. പേടിച്ച് പെട്ടെന്ന് ബ്രേക്കിടുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണംതെറ്റി മറിയുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കൈയ്‌ക്കും കാലിനും പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.