ആറ്റിങ്ങൽ: വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച ആറ്റിങ്ങൽ മാമം ശീവേലിക്കോണം സാന്ദ്ര ഭവനിൽ വിജയകുമാറിനെ(58) പൊലീസ് അറസ്റ്റു ചെയ്തു. അതിരു തർക്കത്തിന്റെ പേരിൽ ആറ്റിങ്ങൽ മാമം ശീവേലിക്കോണം എം.പി ഭവനിൽ പ്രതിഭാകുമാരിയെയാണ് ആക്രമിച്ചത്. 12ന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. വിജയകുമാറും പ്രതിഭാകുമാരിയുടെ ഭർത്താവ് മോഹനനും തമ്മിൽ തർക്കം ഉണ്ടായി. ഇത് അടിപിടിയിൽ കലാശിച്ചു. മോഹനനെ വെട്ടാൻ ശ്രമിച്ചപ്പോൾ പ്രതിഭാകുമാരി തടഞ്ഞതിന്റെ ദേഷ്യത്തിലാണ് വീട്ടമ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിഭാകുമാരിയുടെ കൈക്ക് സാരമായി പരിക്കേറ്റു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.