1

പള്ളുരുത്തി: പ്രമുഖ നാടകനടനും നാടക സംഘാടകനുമായ ഐ.ടി.ജോസഫ് (69) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം.

ചൊവ്വാഴ്ച വൈകിട്ട് പള്ളുരുത്തിയിൽവച്ച് ജോസഫ് സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാല് പതിറ്റാണ്ടായി നാടക രംഗത്ത് നിറസാന്നിധ്യമായിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലി, ചേർത്തല സാഗരിക, കൊച്ചിൻ അനശ്വര തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത്തായിയുടെ മരണം എന്ന നാടകം ഏറെ പ്രശസ്തനാക്കി. കൊച്ചിയിലെ നാടക കലാകാരൻമാരെ സംഘടിപ്പിച്ച് ലോക നാടക ദിനാഘോഷ കമ്മിറ്റിക്കുരൂപം നൽകിയതും ഐ.ടി.ജോസഫാണ്. കൊച്ചി തുറമുഖ ട്രസ്റ്റ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: മരിയ ഷൈനി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: മാഗിൻ, അരുൺ.