cpmnirmanam

മുടപുരം: സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്കുള്ള മുട്ടപ്പലം, ആൽത്തറമൂട് ബ്രാഞ്ചുകളുടെ ക്വാട്ടയായ 50,000 രൂപ വീതം (അൻപതിനായിരം) പൂർത്തികരിക്കുകയും രണ്ട് ബ്രാഞ്ചുകളുടെ തുകയായ 1,00,000 (ഒരു ലക്ഷം രൂപ ) പാർട്ടി ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ഏറ്റുവാങ്ങി.പാർട്ടി ഏരിയാ കമ്മിറ്റി അംഗവും അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആർ. അനിൽ, മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രഘുനാഥൻ നായർ, ലോക്കൽ കമ്മിറ്റി സെന്റർ അംഗം എസ്.വി. അനിലാൽ, ലോക്കൽ കമ്മിറ്റി അംഗം കെ.സുരേഷ് കുമാർ, മുട്ടപ്പലം ബ്രാഞ്ച് സെക്രട്ടറി എൻ.ആർ.റിനു, ആൽത്തറമൂട് ബ്രാഞ്ച് സെക്രട്ടറി ജെ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.