tennis

തിരുവനന്തപുരം: സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ കേരള ജൂനിയർ ടെന്നീസ് ഓപ്പൺ ചാമ്പ്യൻഷിപ് ഇന്നാരംഭിക്കും. കുമാരപുരം രാമനാഥൻ കൃഷ്ണൻ ടെന്നീസ് കോംപ്ലക്സിലെ കേരള ടെന്നീസ് അക്കാദമിയിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ആൺ, പെൺ വിഭാഗങ്ങളിലായി സിംഗിൾസ്, ഡബിൾസ് മത്സരങ്ങളുണ്ട്. അണ്ടർ 10, അണ്ടർ 12, അണ്ടർ 14, അണ്ടർ 16, അണ്ടർ 18 വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഇന്ന് രാവിലെ 8ന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ് ഈ മാസം 21ന് സമാപിക്കും.