തിരുവനന്തപുരം: ശ്രീകാര്യത്ത് പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ആധുനിക രീതിയിൽ പി.പി.ഇ മോഡലിൽ ഉടൻ നിർമ്മിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ജെൻഡർ ന്യൂട്ട്രാലിറ്റി ബസ്റ്റ് സ്റ്റോപ്പായിരിക്കുമത്. ഡിസൈൻ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ഡിസൈൻ തയ്യാറായാൽ രണ്ടാഴ്ച കൊണ്ട് ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.
പൊതുമരാമത്ത് റോഡിന്റെ വശത്തുള്ള റോഡായതുകൊണ്ട് വകുപ്പിന്റെ അനുമതിയും തേടിയിട്ടുണ്ട്. നിയമാനുസൃതമായാണ് ബസ് സ്റ്റോപ്പ് പൊളിച്ചതെന്നും മേയർ വ്യക്തമാക്കി.