തിരുവനന്തപുരം: ഈ മാസം 30 മുതൽ ഒക്ടോബർ 3 വരെ ജില്ലയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ഇന്നലെ പതാകദിനം ആചരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ടി.എസ്. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. സുചിത്രാ വിജയരാജ്, ബിജു ഇമ്മാനുവേൽ, സുരേഷ് കുമാർ, മുരുകൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി