babu



കല്ലിയൂർ: പെരിങ്ങമ്മല 'കാവ്യ'യിൽ സർവോദയ-സമാധാന-പരിസ്ഥിതി പ്രവർത്തകൻ വെണ്ണിയൂർ ബാബു (69) നിര്യാതനായി. പി.ഗോപിനാഥൻ നായരുടെ നേതൃത്വത്തിലെ മാറാട് സമാധാന ദൗത്യത്തിൽ മുൻനിര സത്യഗ്രഹിയായിരുന്നു. വൈകുണ്ഠസ്വാമികളുടെ ജീവചരിത്രം, പരമ്പരാഗത ചികിത്സകൾ, രാഹുൽഗാന്ധിയുടെ ജീവചരിത്രം, പെരുമാറ്റ മര്യാദാ മാർഗദർശി തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ഭാര്യ: കല്ലിയൂർ പെരിങ്ങമ്മല സർവോദയ സ്‌കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ചെറിയാൻ. മകൻ: ആദർശ് സക്കറിയ ജേക്കബ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ശാന്തികവാടത്തിൽ.