kl

ചിറയിൻകീഴ്: ലയൺസ്‌ ഡിസ്ട്രിക്ട് 318 എ യുടെ ലോഫി, സൈബർ സുരക്ഷാ സെമിനാർ, സ്ത്രീ ശാക്തീകരണ സെമിനാർ, പോസ്റ്റർ രചനാ മത്സരങ്ങൾ എന്നിവ ശ്രീ ശാരദ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചിറയിൻകീഴ്‌ ലയൺസ്‌ ക്ലബ് സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ചെയർപേഴ്സൺ എസ്. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ബി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജി. ചന്ദ്രബാബു,സെക്രട്ടറി ടി. ബിജുകുമാർ, ട്രഷറർ ഡി.വിഭുകുമാർ,കെ.വി. ഷാജു, സ്കൂൾ മാനേജർ സുബാഷ്, ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു.വിനയകുമാരൻ നായർ, അജികുമാർ, ഡോ. ജയലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു. 100 വിദ്യാ‌ർത്ഥികൾ മത്സരങ്ങളിലും സെമിനാറുകളിലും പങ്കെടുത്തു. പോസ്റ്റർ രചന മത്സര വിജയികളെ ഡിസ്ട്രിക്ട് തലത്തിൽ നവംബർ 14ന് പങ്കെടുപ്പിക്കും.