തിരുവനന്തപുരം: ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒഫ് മെഡിക്കൽ സയൻസസിന്റെ ഗ്രാഡ്വേഷൻ ഡേ 19ന് രാവിലെ 11 ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കും.
കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.മോഹനൻ കുന്നുമ്മൽ മുഖ്യതിഥിയാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എസ്.ഡബ്ലിയു.സി മെമ്പർ ഡോ.സി. ജോൺ പണിക്കർ വിശിഷ്‌ടാതിഥിയാകും. ശ്രീ ഉത്രാടം തിരുനാൾ അക്കാഡമിയുടെ സ്ഥാപക ചാൻസിലർ ഡോ. എ.സി ഷൺമുഖം എസ് .യു.ടി അക്കാഡമി പ്രസിഡന്റ് അരുൺകുമാർ, സഹ രക്ഷാധികാരി ലളിത ലക്ഷ്മി , പ്രിൻസിപ്പൽ ഡോ.കെ.സലിൽകുമാർ എന്നിവർ പങ്കെടുക്കും. പഠനം പൂർത്തിയാക്കിയ 87 മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുക്കും.