
തിരുവനന്തപുരം: കുട്ടികളിൽ വായനാശീലം വളർത്തി മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെ പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ റീഡിംഗ് കോർണറുകൾ ആരംഭിച്ചു. എല്ലാ ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പുസ്‌തകങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓരോ കെട്ടിടത്തിലും ഒഴിഞ്ഞുകിടക്കുന്ന ഭാഗം റീഡിംഗ് കോർണർ സജ്ജീകരിക്കാനായി വിനിയോഗിക്കും. റീഡിംഗ് കോർണറിന്റെ ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ ഡോ.കെ. ലൈലാസ് നിർവഹിച്ചു. റീഡിംഗ് കോർണർ കൺവീനർ കേശവൻകുട്ടി, പ്രഥമാദ്ധ്യാപകൻ ഷാജി, സീനിയർ അസിസ്റ്റന്റ് സുജ, ജനറൽ സ്റ്റാഫ് സെക്രട്ടറി ബിനു രാജ്, പ്രദീപ്, സ്വാതി ഭദ്രൻ, പ്ളസ് ടു വിദ്യാർത്ഥിനി ദിയ തുടങ്ങിയവർ പങ്കെടുത്തു.