തിരുവനന്തപുരം:നഗരസഭ പരിധിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ,പരാതികൾ,അഭിപ്രായങ്ങൾ എന്നിവ നേരിട്ട് കേൾക്കുന്നതിനായി ആരംഭിച്ച പരിപാടിയായായ നഗരസഭ ജനങ്ങളിലേക്ക് എന്ന കാമ്പെയിന്റെ ഒൻപതാം ഘട്ടം കടകംപള്ളി സോണൽ ഓഫീസിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ 54 പരാതികൾ കാമ്പെയിനിൽ ലഭിച്ചു.പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ ,വിവിധ വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉള്ളൂർ സോണലിൽ 19നും ആറ്റിപ്രയിൽ 20നും കാമ്പെയിൻ സംഘടിപ്പിച്ചിട്ടുണ്ട്.