
പാലോട്: മങ്കയം പമ്പ് ഹൗസിന് സമീപം വനത്തിൽ നിന്ന് വഴിതെറ്റിയെത്തിയ മ്ളാവിനെ തെരുവ് നായ്‌ക്കൾ ആക്രമിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മ്ലാവ് വനത്തിലേക്ക് രക്ഷപ്പെട്ടു. തെരുവുനായ ശല്യത്തിനെതിരെ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.