photo

പാലോട്: ആനാട് തീർത്ഥങ്കര വാർഡിലെ അയിര പ്രദേശത്ത് പെരുമ്പാമ്പ് ശല്യം രൂക്ഷമായിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ധാരാളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം. ആട്,നായ,പൂച്ച തുടങ്ങിയവയെ പെരുമ്പാമ്പ് കൊല്ലുന്നത് പതിവാണ്. നാട്ടുകാർ പഞ്ചായത്തിനെയും വനംവകുപ്പിനെയും അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ പ്രദേശത്താണ് പാമ്പിന്റെ ശല്യമെന്നും ഈ സ്ഥലം വൃത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ പറഞ്ഞു.