കല്ലറ: വളർത്തുനായ്‌ക്കൾക്ക് വാക്‌സിൻ നൽകുന്നതിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർക്ക് നായയുടെ കടിയേറ്റു. കല്ലറ വെറ്ററിനറി ആശുപത്രിയിലെ ഉദ്യോഗസ്ഥനായ കാട്ടാക്കട ആമച്ചൽ സ്വദേശി എ.എച്ച്. വിഷ്‌ണുവിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം തെങ്ങിൻകോട് നടന്ന വാക്‌സിനേഷൻ ക്യാമ്പിലാണ് സംഭവം. വലതുകൈയിൽ മുറിവേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.