തിരുവനന്തപുരം: തോട്ടം ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാല വാർഷികവും സമാധി ദിനാചരണവും 21ന് നടക്കും.വൈകിട്ട് 5.30ന് ഗ്രന്ഥശാല ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്യും.ഡോ. എം.എസ്. വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എൻ.എസ് സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഡി. സജുലാൽ, വി. വിജയകുമാരി, അനിൽകുമാർ എന്നിവർ പ്രസംഗിക്കും. ഗ്രന്ഥശാല വാർഷികത്തോടനുബന്ധിച്ച് നാളെയും 21നും വിദ്യാർത്ഥികൾക്കായി കലാ കായിക ക്വിസ് മത്സരങ്ങൾ നടത്തും. വിജയികൾക്ക് 21ന് നടക്കുന്ന സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്യും.