p

തിരുവനന്തപുരം: ബി.എഡ് പ്രവേശനത്തിന് മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷിച്ചവർക്ക് പ്രൊഫൈലിൽ 20ന് രാവിലെ 11.30 വരെ തിരുത്തലുകൾ വരുത്താം. നിലവിൽ രജിസ്‌ട്രേഷൻ നടത്തിയവർക്ക് പേര്, ജനനതീയതി, അക്കാഡമിക് വിവരങ്ങൾ, കോളേജുകളും കോഴ്സുകളും ഓപ്ഷനുകൾ തുടങ്ങിയവയിൽ വ്യത്യാസം വരുത്താം.

എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ കമ്മ്യൂണി​റ്റി ക്വാട്ട സീ​റ്റുകളിലേക്ക് 20 വരെ പ്രവേശനം നേടാം. കോളേജിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്​റ്റ്, യൂണിവേഴ്സി​റ്റി അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്​റ്റ് പ്രകാരമാണ് പ്രവേശനം.

ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീ​റ്റുകളിലേക്ക് ജനറൽ/എസ്.സി/എസ്.ടി/മ​റ്റു സംവരണവിഭാഗങ്ങൾ, കെ.യു.സി.​റ്റി.ഇ. മാനേജ്‌മെന്റ് ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ് 22, 23, 24 തീയതികളിൽ കൊല്ലം, എസ്.എൻ കോളേജിൽ നടത്തും.

ബിരുദാനന്തരബിരുദ പ്രവേശനത്തിനായുളള സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. 19, 20 തീയതികളിലാണ് പ്രവേശനം. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്രിൽ.

എം.ഫിൽ സംസ്‌കൃതം (2020 - 21 ബാച്ച്) തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എഫ്.എ (പെയിന്റിംഗ് ആന്റ് സ്‌കൾപ്പ്ച്ചർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി അനലി​റ്റിക്കൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ 30 വരെ നടത്തും.

നാലാം സെമസ്​റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (റെഗുലർ - സെപ്​റ്റംബർ 2022) പരീക്ഷയുടെ വൈവ 22 ന്.

നാലാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം കോം/എം.എസ്.ഡബ്ല്യൂ ന്യൂജനറേഷൻ പരീക്ഷകളുടെ പ്രോജക്ടുകൾ ഒക്‌ടോബർ 15നകം നൽകണം.

രണ്ടാം സെമസ്​റ്റർ ബി.എഡ് പരീക്ഷയുടെവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.ടെക് റെഗുലർ (2020 സ്‌കീം - 2020 അഡ്മിഷൻ) യു.സി.ഇ.കെ, ഒക്‌ടോബർ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

​കേ​ര​ള​ ​യൂ​ണി.​ ​പു​തി​യ​ ​തീ​രു​മാ​നം

കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് ​ഊ​ർ​ജ്ജ​ത​ന്ത്രം​ ​പ​ഠി​ക്കാം,
സൈ​നി​ക​ർ​ക്ക് ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​പൂ​ർ​ണ​മാ​യി​ ​കാ​ഴ്‌​ച​പ​രി​മി​തി​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഊ​ർ​ജ്ജ​ത​ന്ത്ര​ത്തി​ൽ​ ​ബി​രു​ദ​ ​പ്ര​വേ​ശ​നം​ ​ന​ൽ​കാ​നും​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​യോ​ഗ്യ​താ​ ​മാ​ർ​ക്കി​ൽ​ ​ക​ര,​ ​നാ​വി​ക,​ ​വ്യോ​മ​ ​സേ​ന​ക​ളി​ലെ​ ​അം​ഗ​ങ്ങ​ൾ​ക്ക് 5​ശ​ത​മാ​നം​ ​ഇ​ള​വ് ​ന​ൽ​കാ​നും​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​തീ​രു​മാ​നി​ച്ചു.​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​വി.​പി​ ​മ​ഹാ​ദേ​വ​ൻ​പി​ള്ള​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​യോ​ഗ​മാ​ണ് ​ഈ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ​ർ​ക്കാ​ർ​ ​ആ​ർ​ട്സ് ​കോ​ളേ​ജി​ൽ​ ​കേ​ര​ള​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​കാ​രം​ ​ഡി​ഗ്രി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​അ​ഡ്മി​ഷ​ൻ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ഈ​മാ​സം​ 19​ന് 10​ന് ​കോ​ളേ​ജ് ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കും.​ ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ളു​ടെ​ ​അ​സ​ലും​ ​പ​ക​ർ​പ്പു​ക​ളും​ ​സ​ഹി​തം​ ​എ​ത്തി​ച്ചേ​ര​ണം.

എം.​എ​ൽ.​ടി​ ​റാ​ങ്ക് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​മിം​സ് ​കോ​ളേ​ജ് ​ഒ​ഫ് ​അ​പ്ളൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള​ ​എം.​എ​സ് ​സി​ ​(​എം.​എ​ൽ.​ടി​)​ 2021​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​റാ​ങ്ക്ലി​സ്റ്റ് ​w​w​w.​l​b​s​c​e​t​n​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​റാ​ങ്ക്ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​കോ​ഴ്സ്,​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ 20​ന് ​മു​മ്പ് ​സ​മ​ർ​പ്പി​ക്ക​ണം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ 04712560363,​ 364.

ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പോ​ളി​ടെ​ക്‌​നി​ക് ​ഡ​പ്ലോ​മ​ ​ര​ണ്ടാം​ ​വ​ർ​ഷ​ത്ത​ലേ​ക്ക് ​ക​ണ്ണൂ​ർ​ ​ഗ​വ​ൺ​മെ​ന്റ് ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജ്,​ ​തോ​ട്ട​ട​യി​ൽ​ ​ഒ​ഴി​വു​ള്ള​ ​പ​രി​മി​ത​മാ​യ​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ഈ​മാ​സം​ 20​ന് ​ന​ട​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​e​t.

കെ.​ജി.​സി.​ഇ​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സാ​ങ്കേ​തി​ക​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​ഒ​ക്ടോ​ബ​റി​ൽ​ ​ന​ട​ത്തു​ന്ന​ ​കെ.​ജി.​സി.​ഇ​ ​ഏ​പ്രി​ൽ​ 2022​ ​പ​രീ​ക്ഷ​യു​ടെ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​w​w​w.​s​b​t​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഇ​ന്ന് ​മു​ത​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ 790​ ​രൂ​പ​ ​സൂ​പ്പ​ർ​ഫൈ​നോ​ടു​ ​കൂ​ടി​ ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യാ​വു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 11.​ ​റെ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​രീ​ക്ഷാ​ഫീ​സ് 660​ ​രൂ​പ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​ഫീ​സ് ​ഓ​രോ​ ​പേ​പ്പ​റി​നും​ 170​ ​രൂ​പ,​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ഓ​രോ​ ​പേ​പ്പ​റി​നും​ 170​ ​രൂ​പ​ ​എ​ന്നി​ങ്ങ​നെ​യാ​ണ്.​ ​റെ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പോ​ർ​ട്ട​ലി​ൽ​ ​ല​ഭ്യ​മാ​യ​ ​വ്യ​ക്തി​ഗ​ത​ ​ലോ​ഗി​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​സ​പ്ലി​മെ​ന്റ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്രൊ​ഫൈ​ൽ​ ​പോ​ർ​ട്ട​ലി​ൽ​ ​അ​പ്‌​ഡേ​റ്റ് ​ചെ​യ്ത​ശേ​ഷ​മാ​ണ് ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യേ​ണ്ട​ത്.