
തിരുവനന്തപുരം: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഫ്ളാഷ് മോബൊരുക്കി വിദ്യാർത്ഥിനികൾ.കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 44 കുട്ടികളാണ് സംഗീത ശില്പമടക്കമുള്ള ദൃശ്യാവിഷ്‌കാരവും ഫ്ളാഷ് മോബും അവതരിപ്പിച്ചത്. ഉദ്ഘാടനം സിറ്റി കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിന രാജ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ആർ. പ്രദീപ്, പ്രിൻസിപ്പൽ വി.ഗ്രീഷ്മ, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് പി.ബി ഷാമി, അഡീഷണൽ ഹെഡ്മാസ്റ്റർ വി. രാജേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.