pks

തിരുവനന്തപുരം: യു.പിയിൽ ദളിത് പെൺകുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി നഗരത്തിൽ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.സത്യന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് സമിതി ജില്ലാ പ്രസിഡന്റ് കെ.സുനിൽകുമാർ,സെക്രട്ടറി എം.പി.റസൽ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.അഡ്വ.ബി.സത്യൻ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു.സുനിൽ കുമാർ ,റസൽ എന്നിവർ പ്രസംഗിച്ചു.