ch

തിരുവനന്തപുരം: സി.എച്ച്. മുഹമ്മദ് കോയ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം ചെയ്തു. മുസ്ളിം അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ടി.കെ.എ നായർ ഉദ്ഘാടനം ചെയ്തു.അഡ്വ. പി. സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. ജാഫർ, പ്രൊഫ. മീരാൻ മലുക്ക് മുഹമ്മദ്, കെ.എച്ച്.എം അഷറഫ്, പാളയം അബ്ദുൾ മജീദ്, ടി.എ അബ്ദുൾ വഹാബ്, ഡോ. അഴീക്കോട് സലിം എന്നിവർ പ്രസംഗിച്ചു.