p

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ 150 റോഡുകളിലെ നിർമ്മാണ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ സരൾ രാസ്‌ത – 3 പരിശോധനയിൽ വൻക്രമക്കേടുകൾ കണ്ടെത്തി. രേഖകൾ പ്രകാരം റോഡിന് ആവശ്യമായ കനത്തിൽ ടാർ നടത്തിയില്ലെന്നും സമയത്ത് അറ്റകുറ്റപ്പണികൾ നടത്തിയില്ല എന്നതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. എല്ലാ റോഡുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. രേഖകളുമായി ഒത്തുനോക്കി ഇവ പരിശോധിച്ച് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തുമെന്ന് വിജിലൻസ് അറിയിച്ചു. സംസ്ഥാനത്താകെ ഇന്നലെ രാവിലെ പത്തരയ്‌ക്ക് തുടങ്ങിയ പരിശോധന വൈകിട്ടോടെ പൂർത്തിയായി.

സംസ്ഥാനത്തെ പുതിയ റോഡുകളുടെ നിർമ്മാണം, അ​റ്റകു​റ്റപ്പണികൾ എന്നിവ നിർവഹിക്കുന്നതിൽ
തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനിയറിംഗ് വിഭാഗം, പൊതുമരാമത്തു വകുപ്പ് (എൻഎച്ച് റോഡ്
വിഭാഗം) എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്താനാണ് ഇത്തരം പരിശോധനകളെന്ന് വിജിലൻസ് അറിയിച്ചു. സംസ്ഥാനത്ത് പുതുതായി നിർമ്മിക്കപ്പെട്ടതും അ​റ്റകു​റ്റപ്പണികൾ നടത്തിയതുമായ നിരവധി റോഡുകൾ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ പൊട്ടിപൊളിയുന്നതായും പരാതിയുണ്ടായിരുന്നു. നേരത്തേ നടത്തിയ റെയ്ഡിന്റെ ആദ്യ ഘട്ടത്തിൽ പൊതുമരാമത്ത് റോഡുകളാണ് പരിശോധിച്ചത്. വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ ഉത്തരവു പ്രകാരം ഐ.ജി വെങ്കടേശ്, ഇന്റലിജൻസ് സൂപ്രണ്ട് ഇ.എസ്. ബിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എല്ലാ വിജിലൻസ് യൂണി​റ്റുകളും പങ്കെടുത്തു.

​തീ​വ്ര​മ​ഴ​യെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​റോ​ഡ്
നി​ർ​മ്മാ​ണ​വി​ദ്യ​ ​മാ​റ​ണം​:​മ​ന്ത്രി​ ​റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​തീ​വ്ര​മ​ഴ​യും​ ​വാ​ഹ​ന​പ്പെ​രു​പ്പ​വും​ ​ഉ​യ​ർ​ന്ന​ ​ജ​ന​സാ​ന്ദ്ര​ത​യും​ ​കാ​ര​ണം​ ​റോ​ഡ് ​പ​രി​പാ​ല​നം​ ​വെ​ല്ലു​വി​ളി​യാ​യി​ ​മാ​റി​യെ​ന്നും​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​പു​ത്ത​ൻ​ ​നി​ർ​മ്മാ​ണ​ ​രീ​തി​ക​ൾ​ ​ആ​വ​ശ്യ​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ​റ​ഞ്ഞു.
കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​പ്ര​തി​രോ​ധി​ക്കു​ന്ന​ ​പു​ത്ത​ൻ​ ​നി​ർ​മാ​ണ​ ​രീ​തി​ക​ളെ​ക്കു​റി​ച്ച് ​കേ​ര​ള​ ​ഹൈ​വേ​ ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും​ ​(​കെ.​എ​ച്ച്.​ആ​ർ.​ഐ​)​ ​ഐ.​ഐ.​ടി​ ​പാ​ല​ക്കാ​ടും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​ദ്വി​ദി​ന​ ​ദേ​ശീ​യ​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
ചു​രു​ങ്ങി​യ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​തീ​വ്ര​ ​മ​ഴ​യാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​വ​ലി​യ​ ​അ​ള​വി​ൽ​ ​ജ​ല​ത്തെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ഭൂ​മി​ക്കോ​ ​ഓ​ട​ക​ൾ​ക്കോ​ ​സാ​ധി​ക്കാ​തെ​ ​റോ​ഡ് ​ത​ക​രു​ന്നു.
ദീ​ർ​ഘ​കാ​ലം​ ​നി​ല​നി​ൽ​ക്കു​ന്ന,​ ​സു​സ്ഥി​ര​മാ​യ​തും​ ​ചെ​ല​വ് ​കു​റ​ഞ്ഞ​തു​മാ​യ​ ​അ​സം​സ്‌​കൃ​ത​ ​വ​സ്തു​ക്ക​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​നി​ർ​മ്മാ​ണ​ ​രീ​തി​യാ​ണ് ​അ​ഭി​കാ​മ്യം.​ ​പ്രീ​കാ​സ്റ്റ് ​മെ​റ്റീ​രി​യ​ലു​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി,​ ​എ​ല്ലാ​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​ബി​റ്റു​മി​ൻ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​റോ​ഡ് ​നി​ർ​മാ​ണ​ ​രീ​തി​ ​വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്.​ ​കെ.​എ​ച്ച്.​ആ​ർ.​ഐ​ ​ഈ​ ​ഗ​വേ​ഷ​ണ​ത്തി​ന് ​ചു​ക്കാ​ൻ​ ​പി​ടി​ക്ക​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ച​ട​ങ്ങി​ൽ​ ​പൊ​തു​മ​രാ​മ​ത്ത് ​സെ​ക്ര​ട്ട​റി​ ​അ​ജി​ത് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ന​വീ​ക​രി​ച്ച​ ​കെ.​എ​ച്ച്.​ആ​ർ.​ഐ​ ​വെ​ബ്‌​സൈ​റ്റ്,​ ​സു​വ​ർ​ണ​ ​ജൂ​ബി​ലി​ ​സു​വ​നീ​ർ​ ​എ​ന്നി​വ​ ​മ​ന്ത്രി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.
രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​ഐ.​ഐ.​ടി​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ഫാ​ക്ക​ൽ​റ്റി​ക​ൾ,​ ​പ്ര​ഗ​ത്ഭ​ ​എ​ൻ​ജി​നീ​യ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​സെ​മി​നാ​ർ​ ​ഇ​ന്ന് ​സ​മാ​പി​ക്കും.