kollayil-panchayath

പാറശാല:48.62 കോടി ചെലവിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.മഞ്ചവിളാകം മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.പത്മകുമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി പ്രസിഡന്റ് ജി.ബൈജു, വാർഡ് മെമ്പർമാരായ കൊല്ലയിൽ രാജൻ,ബിന്ദു, സി.ഡി.എസ് ചെയർപേഴ്സൺ സുശീല, സഹകരണ സംഘം പ്രസിഡന്റ്മാരായ അംബിക,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.