
കള്ളിക്കാട്:കള്ളിക്കാട് അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാലയുടെയും മൈലക്കര യു.പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രബോധനം കൗൺസിലിംഗ് ക്ലാസ് വാർഡ് മെമ്പർ എസ്.എസ്.അനില ക്ലാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കലാധരന്റെ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ജെ.മണികണ്ഠൻ നായർ,സെക്രട്ടറി ഷൈജു സതീശൻ,ഹെഡ്മാസ്റ്റർ പി.എസ്.രാജേഷ് ശശിധരൻ,വിമൽനാഥ്, വിജയേന്ദ്രൻ,ലൈബ്രേറിയൻ സിന്ധു എന്നിവർ സംസാരിച്ചു.