തിരുവനന്തപുരം: കഞ്ചാവുമായി ബംഗാളി ഫോർട്ട് പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശി ആനന്ദ് മണ്ഡലാണ് (32) പിടിയിലായത്. യു.എ.ഇ കോൺസുലേറ്റിന് സമീപത്തെ റോഡിൽ നിന്നാണ് 140 ഗ്രാം കഞ്ചാവ് സഹിതം ഫോർട്ട് സി.ഐയും സംഘവും ആനന്ദിനെ പിടികൂടിയത്. മൂന്ന് ദിവസം മുമ്പ് കേരളത്തിലെത്തിയ ഇയാൾ ബംഗാളിൽ നിന്നെത്തിച്ചതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.