avalidam

മുടപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ജില്ലാ യുവജന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ അഴൂർ പഞ്ചായത്ത് അവളിടം ക്ലബിന്റെ സഹകരണത്തോടെ അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിവാഹപൂർവ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ .അനിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.യുവജനക്ഷേമ ബോർഡ് ജില്ല കോഓർഡിനേറ്റർ എ.എം.അൻസാരി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌മെമ്പർമാരായ അനിൽ നാഗർ നട,കെ. സിന്ധു ,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷീജ.ബി,സി.ഡി.എസ് ചെയർപേഴ്സൺ സുധാശാന്തികുമാർ എന്നിവർ സംസാരിച്ചു.വിവാഹപൂർവ കൗൺസിലിംഗ് സംബന്ധിച്ച് ഡോ.ബീന മോൾ ക്ലാസെടുത്തു. അവളിടം ജില്ലാ കോഓർഡിനേറ്റർ ശ്യാമ.വി.എസ്.സ്വാഗതവും ക്ലബ് സെക്രട്ടറി ഷൈനി അനീഷ് നന്ദിയും പറഞ്ഞു.