kutthivaypp

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ പേവിഷ മുക്തകേരളം പദ്ധതിയുടെ ഭാഗമായി വളർത്തു നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പിന്റെ ഇടവിളാകം,വരിക്ക മുക്ക് വാർഡുകളിലെ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുരളീധരൻ,ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്,ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്.കവിത,വെറ്റിനറി ഡോക്ടർമാരായ ദീപു,അരുണോദയ,വെറ്റിനറി ഹോസ്പിറ്റൽ ജീവനക്കാരായ ശ്രീജു,ജിത,ജാക്വലിൻ,​സെയ്ദ് സുലൈമാൻ,​ഷീല തുടങ്ങിയവർ പങ്കെടുത്തു.