k-sukumaran

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​കൗ​മു​ദി​ ​സ്ഥാ​പ​ക​ ​പ​ത്രാ​ധി​പ​ർ​ ​കെ.​ ​സു​കു​മാ​ര​ന്റെ​ 41​-ാ​മ​ത് ​ച​ര​മ​വാ​ർ​ഷി​കം​ ​ഇ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സ​മു​ചി​ത​മാ​യി​ ​ആ​ച​രി​ക്കും.​ ​രാ​വി​ലെ​ 9​ന് ​പേ​ട്ട​ ​കേ​ര​ള​കൗ​മു​ദി​ ​അ​ങ്ക​ണ​ത്തി​ലെ​ ​പ​ത്രാ​ധി​പ​ർ​ ​സ്‌​മൃ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ക്കും.
9.30​ന് ​അ​നു​സ്‌​മ​ര​ണ​ ​യോ​ഗം​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​വും.​ ​വി.​കെ.​ ​പ്ര​ശാ​ന്ത് ​എം.​എ​ൽ.​എ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ട് ​ര​വി​ ​പ​ത്രാ​ധി​പ​ർ​ ​അ​നു​സ്മ​ര​ണ​വും​ ​ന​ട​ത്തും.
യൂ​ണി​യ​ൻ​ ​അം​ഗ​ങ്ങ​ളു​ടെ​ ​മ​ക്ക​ളി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​മാ​ർ​ക്ക് ​വാ​ങ്ങി​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​പ​ത്രാ​ധി​പ​ർ​ ​സ്മാ​ര​ക​ ​അ​വാ​ർ​ഡും​ ​മാ​നേ​ജ്മെ​ന്റ് ​ന​ൽ​കു​ന്ന​ ​ധ​ന​സ​ഹാ​യ​വും​ ​പ്ല​സ് ​ടു​വി​ന് ​ഏ​റ്റ​വു​മ​ധി​കം​ ​മാ​ർ​ക്ക് ​വാ​ങ്ങി​യ​ ​ക്ഷേ​മ​നി​ധി​ ​അം​ഗ​ങ്ങ​ളു​ടെ​ ​മ​ക്ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​അ​വാ​ർ​ഡും മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ പുരസ്കാരവും ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും. കേ​ര​ള​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​ ​ബാ​ല​ഗോ​പാ​ൽ​ ​സ്വാ​ഗ​ത​വും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ ​സാ​ബു​ ​ന​ന്ദി​യും​ ​പ​റ​യും.