
മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജമീല തൗഫിക്ക് (74) നിര്യാതയായി . സി.പി.എം ആറ്റിങ്ങൽ, പുനലൂർ ഏര്യാകമ്മിറ്റി മുൻ അംഗമായിരുന്നു. നിലവിൽ പുനലൂർ പയ്യംകുന്ന് ബ്രാഞ്ച് മെമ്പറാണ് .ഭർത്താവ്: പരേതനായ തൗഫിക്ക് (റിട്ട . പി. എസ്.സി.ജീവനക്കാരൻ ).മക്കൾ : സഫീർ (സ്റ്റാറ്റിക്സ് ഡിപ്പാർട്ട്മെന്റ് ) , സഹീർ (വിദേശം), യാസിർ (പി ആൻഡ്. റ്റി - ബി.എസ്.എൻ.എൽ സൊസൈറ്റി) ,മരുമക്കൾ : നിസാബീഗം ( നഴ്സ്, ഇ.എസ്.ഐ),ഷാജില ( വിദേശം),സജ്ന (എൽ.പി.എസ്. അണ്ടൂർ ).മൃതദേഹം ഇന്ന് രാവിലെ 11 ന് കോരാണിയിൽ മകന്റെ വസതിയിലും 1 മണിക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പൊതു ദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 2 ന് കിഴുവിലം കാട്ടുമുറാക്കൽ ജമാഅത്ത് പള്ളിയിൽ ഖബറടക്കം.