
പാലോട്: വാമനപുരം നദിയിൽ പാലോട് പമ്പ് ഹൗസിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.സ്കൗട്ട് സെന്റർ താത്കാലിക ജീവനക്കാരൻ സത്രക്കുഴി മുളളുവിള ഹൗസിൽ ശശിധരൻ-ലളിത ദമ്പതികളുടെ മകൻ സാജി (43) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെയാണ് സാജി കുളിക്കാൻ ആറ്റിലിറങ്ങിയത്.ഓടിച്ചിരുന്ന സ്കൂട്ടറും കൈലിയും ആറ്റിൻ കരയിൽ നിന്നു കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്.തിരുവനന്തപുരത്ത് നിന്നുള്ള സ്കൂബാ ടീമാണ് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കുളിക്കുമ്പോൾ സാജിക്ക് ജന്നിവന്നിരിക്കാമെന്ന് കരുതുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കവിത ജി.നായരാണ് ഭാര്യ. ബ്രഹ്മ, ശ്രേയ എന്നിവരാണ് മക്കൾ.