
കിളിമാനൂർ: കിളിമാനൂർ- കൊട്ടാരക്കര റോഡ് ബൈപ്പാസിൽ കെ. എസ്. ടി. പി യുടെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി നിർമ്മാണം നടത്തിയത് പഞ്ചായത്ത് തടഞ്ഞു. ഓണ അവധിയുടെ മറവിൽ രണ്ട് മരങ്ങൾ ഉൾപ്പെടെ മുറിച്ചു മാറ്റുവാൻ ശ്രമം നടത്തിയിരുന്നു.കെ. എസ്. ടി. പി ബസ് ബേ നിർമ്മാണത്തിന് മാറ്റിയിട്ടിരുന്ന സ്ഥലത്താണ് അനധികൃത നിർമ്മാണം .പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം കെ. എസ്. ടി. പി അസിസ്റ്റന്റ് എൻജിനിയർ സ്ഥലം സന്ദർശിക്കുകയും , പഞ്ചായത്ത് സെക്രട്ടറി ,നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. സർക്കാർ ഭൂമി സംരക്ഷിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുക യാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ .രാജേന്ദ്രൻ അറിയിച്ചു.