
കാട്ടാക്കട: കേരള എൻ.ജി.ഒ യൂണിയൻ കാട്ടാക്കട ഏരിയാ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഉഷാകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ആർ.എസ്.നിഷ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ ജോയിൻ സെക്രട്ടറി,ട്രഷറർ എസ്. അനിൽകുമാർ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പനവൂർ നാസർ,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സെയ്ദ് സബർമതി,കെ.ആർ.സന്തോഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ആർ.എസ്.നിഷ(പ്രസിഡന്റ്),പി.ഷാജികുമാർ,എസ്. ശ്രീകുമാരൻ(വൈസ് പ്രസിഡന്റുമാർ),എസ്.അനിൽകുമാർ(സെക്രട്ടറി),കെ. ജെ.പ്രമോദ്,കെ.അജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ),ബി.സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.