muhammadrafi

വിതുര: ബോണക്കാട് അഗസ്ത്യാർകൂടം ട്രെക്കിംഗിനിടെ കുഴഞ്ഞുവീണുമരിച്ചു കർണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49)യുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഷിമോഗ സ്വദേശികളായ 37 അംഗസംഘമാണ് ട്രെക്കിംഗിനെത്തിയത്.വെള്ളിയാഴ്ച വൈകിട്ട് ബോണക്കാട്ടു നിന്നു പുറപ്പെട്ട ഇവർ ഏഴ് കിലോമീറ്റർ ദൂരെ അട്ടയാർ ഏഴ്മടങ്ങ് എന്ന വനമേഖലയിൽ എത്തിയപ്പോഴാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്.വാഹനം എത്താനാകാത്തതിനാൽ ഇവിടെനിന്ന് മൃതദേഹം ചുമന്ന് ബോണക്കാട് എത്തിക്കുകയും തുടർന്ന് ആംബുലൻസിൽ കയറ്റി രാത്രി പത്തരമണിയോടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.