2002

ഉദിയൻകുളങ്ങര: അയണിമൂട് പൗരസമിതിയുടെ ഓണാഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ രാഭായ് ഗ്രൂപ്പിന്റെ പെൻഷൻ പദ്ധതിക്ക് തുടക്കമായി. അതിയനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.സുനിൽ,ഗ്രാമ പഞ്ചായത്ത്‌ അംഗം മായാറാണി എന്നിവർ ചേർന്ന് അരങ്ങൽ വാർഡിലെ തങ്കത്തിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ പ്രസിഡന്റ് രാഭായ് ചന്ദ്രൻ,പൗരസമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.