വർക്കല: പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികളായ നാലുപേർ ചേർന്ന് മർദ്ദിച്ച് അവശനാക്കി. പാളയംകുന്ന് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി കല്ലമ്പലം മകംവീട്ടിൽ ചന്ദ്രബാബുവിന്റെയും ബിനിതയുടെയും മകൻ കൃഷ്ണാനന്ദിനാണ് മർദ്ദനമേറ്റത്. കൃഷ്ണാനന്ദിന്റെ മൂക്കിന് പൊട്ടലുണ്ട്. അദ്ധ്യാപകരില്ലാത്ത സമയത്തായിരുന്നു വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ അദ്ധ്യാപകർ പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രക്ഷാകർത്താക്കൾ സ്കൂൾ അധികൃതർക്കും അയിരൂർ പൊലീസിനും പരാതി നൽകി.