akta

നെടുമങ്ങാട്: ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) കൊല്ലങ്കാവ് ഏരിയ കമ്മിറ്റി വേങ്കവിള പുതുകാവ് ക്ഷേത്രത്തിനു സമീപത്തായി പുതുതായി നിർമ്മിച്ച ഏരിയകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും പൊതുസമ്മേനവും എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു നിർവ്വഹിച്ചു. മൺമറഞ്ഞ സംഘടനാനേതാക്കളുടെ ഫോട്ടോ ജില്ലാ സെക്രട്ടറി അനാച്ഛാദനം ചെയ്തു.ഏരിയ പ്രസിഡന്റ് ലോലിത അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് രാധാവിജയൻ,ജില്ലാ ട്രഷറർ കെ.പി.രവീന്ദ്രൻ,ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.അനിൽകുമാർ,ക്ഷേമ കാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി,വാർഡ് മെമ്പർമാരായ ഷീജ,ശേഖരൻ,മുനിസിപ്പൽ കൗൺസിലർ ശ്യാമള,സംസ്ഥാനകമ്മിറ്റി അംഗം വിജയകുമാരി എന്നിവർ സംസാരിച്ചു. സ്നേഹോപഹാരങ്ങൾ ജില്ലാ സെക്രട്ടറി സതികുമാർ വിതരണം ചെയ്തു. നജുമുദ്ദീൻ അനുശോചനവും സംസ്ഥാന കമ്മിറ്റി അംഗം വി.ആർ അനിൽകുമാർ സ്വാഗതവും,ഏരിയ ട്രഷറർ വി.ആർ ദീപ്തി ദേവി നന്ദിയും പറഞ്ഞു. പൊതുസമ്മേളത്തിന് മുന്നോടിയായി വേങ്കവിള ജംഗ്ഷനിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ഏരിയ നേതാക്കളായ ലക്ഷ്മി,എസ്.അനിതകുമാരി,ഉമൈബാൻ.എസ് മിനിമോൾ,കെ.സുകുമാരൻ,വിജയൻ,വിനോദ്,മണികണ്ഠൻ എന്നിവർ പങ്കെടുത്തു.