തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ പത്രാധിപർ കെ.സുകുമാരന്റെ 41-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3ന് യൂണിയൻ ഒാഫീസിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിയൻ പരിധിയിലെ ശാഖകളിൽനിന്ന് മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്കും മറ്റു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുമുള്ള മെരിറ്റ് അവാർഡ് വിതരണം സ്വാമി ശുഭാംഗാനന്ദ നിർവഹിക്കും. രാവിലെ 9ന് പത്രാധിപർ സ്മൃതി മണ്ഡപത്തിൽ യൂണിയൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും.വൈകിട്ട് നടക്കുന്ന യോഗത്തിൽ യൂണിയനിലെ ശാഖാ ഭാരവാഹികൾ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അഭ്യർത്ഥിച്ചു.