cpi

കുറ്റിച്ചൽ: കുറ്റിച്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്‌ക്കും മകൾക്കും പരിക്കേറ്റു.സി.പി.ഐ കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി അംഗവും കേരള മഹിളാസംഘത്തിന്റെ കറ്റിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ മിനിയും മകളും സ്‌കൂട്ടറിൽ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേക്ക് ഇന്നലെ രാവിലെ 6.30 ന് വരുമ്പോൾ ദേവൻകോട് ഭാഗത്ത് വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. റോഡിലേക്ക് വീണ് മിനിക്കും മകൾക്കും സാരമായ പരിക്കേറ്റു. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറ്റിച്ചൽ കള്ളിക്കാട് റോഡിൽ മാലിന്യ നിക്ഷേപം നടക്കുന്നത് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഈ റോഡിലെ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജി.വിനോദ്, പൂവച്ചൽ രാജീവ്, മധു.സി.വാര്യർ,ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ വിൻസന്റ് എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.