തിരുവനന്തപുരം : ചാക്ക ഗവ.ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്‌സ് , ഡ്രാഫ്റ്റ്സ് മാൻ മെക്കാനിക്ക്,പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക് ഇലക്ട്രീഷ്യൻ,മെക്കാനിക് മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിലേയ്ക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേയ്ക്ക് താത്കാലിക ഗസ്റ്ര് ഇൻസ്ട്രക്ടറുമാരെ നിയമിക്കും. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നുവർത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ (തിങ്കൾ) രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.