
പൂവാർ:തിരുപുറം ഗ്രാമ സേവസംഘം ഗ്രന്ഥശാല സംഘടിപ്പിച്ച 'മനുഷ്യരൊന്നാണ് ' എന്ന വിഷയത്തെക്കുറിച്ചുള്ള സാംസ്കാരിക സദസും ഉപഹാര സമർപ്പണവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് തിരുപുറം സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. അരുൺ.എസ്.നായർ, ദേവിക സുരേഷ്,പാർവതി എസ്.പി എന്നിവരെ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ഷിനി വിതരണം,തിരുപുറം ഗ്രാമ പഞ്ചായത്ത് മെമ്പർ ഗിരിജ,ഡോ.കെ.കെ. സുന്ദരേശൻ,തിരുപുറം സതീഷ് കുമാർ, എൻ.മോഹൻകുമാർ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ,ഡോ.കെ.കെ.സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.