
തിരുവനന്തപുരം: വെള്ളയമ്പലം കെൽട്രോൺ ആസ്ഥാനത്ത് നടന്ന 49ാം കെൽട്രോൺ ഡേ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കെൽട്രോണിന്റെ സുവർണ ജൂബിലി വ്യവസായ വകുപ്പും കെൽട്രോണും ചേർന്ന് ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് സി.ദിവാകരൻ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. സുനിൽ, കെൽട്രോൺ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ്, എസ്.പി.എ.ടി.ഒ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ. എം. മോഹനൻ, കെക്സ കൺവീനർ ഒ.കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.കെൽട്രോൺ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ.നാരായണമൂർത്തി, കെൽട്രോൺ റിക്രിയേഷൻ ക്ലബ് സെക്രട്ടറി സൂര്യകുമാർ,പ്രസിഡന്റ് ഫാത്തിമ സഹിന എന്നിവർ സംസാരിച്ചു.